Categories
latest news

എടച്ചേരി കിണർ അപകടം : മണ്ണിനടിയില്‍പ്പെട്ടത് കായക്കൊടി സ്വദേശി

കുറ്റ്യാടി : എടച്ചേരിയില്‍ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ടത് കായക്കൊടി സ്വദേശി മയങ്ങയില്‍ കുഞ്ഞമ്മദ് (55) . ഇന്ന് രാവിലെയാണ് എടച്ചേരി പുതിയങ്ങാടിയ്ക്കടുത്ത കിണർ ഇടിഞ്ഞ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടത്.

മുതിരകാട്ട് അമ്മദ്ന്റെ വീട്ടുപറമ്പിൽ ആണ് ദുരന്തം. പുതിയ കിണർ കുഴിക്കുമ്പോൾ മേൽ ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഒരാളെ നാട്ടുകാരും രക്ഷാ സേനയും ചേർന്ന് പുറത്തെടുത്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു തൊഴിലാളി മണ്ണിനടിയിൽ തന്നെയാണ്.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP