Categories
headlines

വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക : പ്രതിഷേധ മാർച്ച് നടത്തി

കുറ്റ്യാടി : നിയമസഭാ അക്രമണത്തിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയേറ്റ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്‌ കുറ്റ്യാടിയില്‍ പ്രതിഷേധ മാർച്ച് നടത്തി.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

കെപി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, എസ് ജെ സജീവ് കുമാർ, സി കെ രാമചന്ദ്രൻ ,കോവുക്കൽ ചന്ദ്രശേഖരൻ, എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ,പി സുബൈർ, ഹാഷിം നമ്പാടൻ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, കാവിൽ കുഞ്ഞബ്ദുല്ല,കല്ലാറ കുഞ്ഞമ്മത് ,ഇ എം.അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, രവി നമ്പിയേലത്ത്. സുനി കൂരാറ എന്നിവർ പ്രസംഗിച്ചു

പടം..വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉൽഘാടനം ചെയ്യുന്നു

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP