തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുക.ഐ.എൻ.ടി.യു.സി

By Newsdesk | Monday September 21st, 2020

SHARE NEWS
SHARE NEWS

 

കുറ്റ്യാടി: കോവിഡ് മാനദണ്ഡം അനുസരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഐ.എൻ.ടി.യു.സി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രഥമീകമായി സുരക്ഷ ഉപകരങ്ങളും പ്രതിരോധ മരുന്നുകളും തൊഴിലാളികൾക്ക് നൽകിട്ടില്ലെന്നും, ഏതാനും മാസങ്ങൾക്ക് മുൻപ്പ് എലിപ്പനി പ്രതിരോധ മരുന്ന് മാത്രമാണ് വിതരണം ചെയ്തത്.

 

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ലോക്ക് ഡൗൺസാഹചര്യം തുടരുമ്പോഴും ബന്ധപെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളെ ഭയാശങ്കയിൽ ആഴ്ത്തി യിരിക്കുകയാണെന്നും ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഐ .എൻ.ടി.യു സി കുറ്റ്യാടി നിയോജമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.പി.കരുണൻ അധ്യക്ഷത വഹിച്ചു.കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.പ്രകാശൻ അമ്പലകുളങ്ങര, സി.കെ രാമചന്ദ്രൻ ,കെ വി.ജമീല, മോളി മുയ്യോട്ടുമ്മൽ, വനജ ഒതിയോത്ത്, രൂപ കേളോത്ത്, ശ്രീലത അരൂർ ,എന്നിവർ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *