Categories
Nattuvartha

കുടുംബസംഗമവും സാംസ്കാരികസദസ്സും നടത്തി

ദേവർകോവിൽ: ജില്ലയിലെയും ഇതരജില്ലകളിലെയും കലാ-സാംസ്കാരിക പ്രവർത്തകരുടെ സംഘടനയായ ‘രചനാലയം കൂട്ടായ്മ’ ഒന്നാംവാർഷികം ആഘോഷിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി ‘സ്നേഹതീരത്തോരു ദിനം’ എന്ന പേരിൽ കുടുംബസംഗമവും സാംസ്കാരികസദസ്സും നടത്തി.

കോവിഡ് അടച്ചിടൽകാലത്ത് സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തിയ രചനാലയം അംഗങ്ങളായ റെനീഷ് തൊട്ടിൽപ്പാലം, ദീപ കായക്കൊടി, ലിജീഷ് കൈവേലി, അഭി ഗോവിന്ദ് തുടങ്ങിയവരെ ആദരിച്ചു. നാടക ചലച്ചിത്ര നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു.

വിനോദ് വട്ടോളി അധ്യക്ഷനായി. അനൂപ് കൃഷ്ണൻ, പ്രേമൻ തണൽ, പുഷ്പ ഹരിദാസൻ, ബിനീഷ് കൈപ്രം, വിനീഷ് മാവിലപ്പാടി ബാബു മമ്പള്ളി, ദിനേശ് വട്ടോളി, പി.പി.സി. ചന്ദ്രൻ, പി. ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP