Categories
latest news

മഴയില്‍ കുതിര്‍ന്ന നെല്ല് കൊയ്‌തെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ വിട്ടു നല്‍കണമെന്ന് കര്‍ഷകര്‍

വേളം : അപ്രതീക്ഷിതമായെ പെയ്ത മഴയില്‍ മുങ്ങിയ പഞ്ചായത്തിലെ ഏക്കര്‍ കണക്കില്‍ വയലിലെ നെല്ല് കൊയ്‌തെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളി്കളെ വിട്ടു നല്‍കണമെന്ന് കര്‍ഷകര്‍.

പല ദിവസങ്ങലിലായി പെയ്ത മഴയില്‍ പഞ്ചായത്തിലെ ശാന്തിനഗര്‍ ഉള്‍പ്പൈടയുള്ള നെല്‍ വയലുകളില്‍ ഹെക്ടര്‍ കണക്കിന് നെല്ലാണ് വെള്ളത്തിലായത്.

ഏറെ പ്രതീക്ഷയോടെ കൃഷി ചെയ്തവര്‍ ഈ കാഴ്ച കണ്ട് നെടുവീര്‍പ്പിടുകയാണ്. പെട്ടെന്ന് കൊയെ്തടുത്തില്ലെങ്കില്‍ നെല്ല് മാത്രമല്ല വൈക്കോലും ഒന്നിനും പറ്റാതാകും.

പല വയലിലേതും മൂപ്പെത്താന്‍ ദിവസങ്ങള്‍ കൂടി വേണമെങ്കിലും വെള്ളം കയറിയതിനാല്‍ കാത്തിരിക്കാന്‍ കഴിയില്ല. കര്‍ഷകര്‍ക്കാണെങ്കില്‍ തൊഴിലാളികളേയോ കൊയ്ത് യന്ത്രമോ കിട്ടുന്നില്ല.

കടമെടുത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ഇക്കൂട്ടചത്ചതിലുണ്ട്. പാരമ്പര്യ കര്‍ഷകര്‍ക്ക് പുറമെ പുതുതായി പ്രതീക്ഷയോടെ കൃഷിക്കിറങ്ങിയവരുമേറെയാണ്. കര്‍ഷകര്‍ക്ക് ഇത് ഇരുട്ടടിയായി.

തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കൊയ്‌തെടുക്കാന്‍ സഹായിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കനത്ത നഷ്ടമുണ്ടായ കര്‍ഷകര്‍ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല.

മഹാമാരിയേല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്നും കരകയറാന്‍ കടമെടുത്ത് നെല്‍ കൃഷിക്കിറങ്ങിയവര്‍ക്കേറ്റ പ്രഹരത്തിന് അടിയന്തിര ഇടപെടലുണ്ടാകമമെന്നാണ് ആവശ്യം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP