Categories
Nattuvartha

മരുതോങ്കര പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് ശല്യം

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് ശല്യം. പഞ്ചായത്തിലെ പന്നിമുക്കൻ ഭാഗത്താണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ളത്. ‘രാക്ഷസ ഒച്ച്’ എന്ന് കൂടി വിശേഷണമുള്ള ഇത് കാർഷിക വിളകളിൽ അള്ളിപ്പിടിച്ചു കയറി ഇലകളും അടിക്കാമ്പും മറ്റും ആഹാരമാക്കുകയാണ്. ‘അക്കാറ്റിന ഫുലിക്ക’ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.

സാനിറ്റൈസർ തളിച്ചും കല്ലുപ്പ്, തുരിശ് എന്നിവ വിതറിയും ഇവയെ ഉന്മൂലനം ചെയ്യുകയാണ് പതിവ്. മണ്ണിൽ കുമ്മായം വിതറിയാൽ ഇവയുടെ വംശവർധന തടയാനാകുമെന്നും പറയുന്നു.

മറ്റുസംസ്ഥാനങ്ങളിൽ നിന്നുകൊണ്ടുവരുന്ന കാലിവളങ്ങളിലൂടെയാണ് ഇവ എത്തുന്നതെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറയുന്നു.

പഞ്ചായത്തിലെ ചില തെങ്ങിൻതോപ്പുകളിലും മറ്റും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം പഞ്ചായത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള ആശങ്കയകറ്റാൻ ഫലപ്രദമായ നടപടികൾ വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP