Categories
latest news

ലോക്ഡൗൺ കാലത്തെ നല്ല മനസ്സ്; ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്നവര്‍ക്ക് ആശ്വാസമായി സന്തോഷ് സൂര്യ

കുറ്റ്യാടി: ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിശ്ചലമായ അങ്ങാടികളിലൂടെ ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണവുമായി സന്തോഷ്‌ സൂര്യ വീണ്ടുമെത്തി.

ഇത്തവണ സുഹൃത്തുക്കളില്ല, ഒറ്റയ്ക്കാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാറിൽ കയറ്റി തെരുവുകളിലെ പട്ടികൾക്കും പൂച്ചകൾക്കുമാണ് എത്തിച്ചുനൽകുന്നത്.

ഇത്തരത്തിൽ കുറ്റ്യാടിമുതൽ നാദാപുരംവരെയുള്ള തെരുവുകളിലാണ് സന്തോഷ് ഭക്ഷണമെത്തിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ചെയ്തതിന്റെ തുടർച്ച എന്നോണമാണ് പ്രവാസിയും സിനിമാ-നാടക പ്രവർത്തകനുമായ സന്തോഷ് സൂര്യയുടെ ഈ നൻമ നിറഞ്ഞ ഉദ്യമം.

അടച്ചുപൂട്ടൽ തുടരുമ്പോൾ മിണ്ടാപ്രാണികൾ ഭക്ഷണം കിട്ടാതെ മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകും. ഇത് ഇല്ലാതിരിക്കാനാണ് തന്റെ ഭക്ഷണവിതരണമെന്ന് സന്തോഷ്‌ സൂര്യ പറയുന്നു. ആവശ്യമാണെങ്കിൽ മേഖലയിൽ എവിടെയായാലും ഭക്ഷണം എത്തിക്കുമെന്ന് സന്തോഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുമുണ്ട്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP