Categories
Nattuvartha

വിഷ്ണുവിന്റെ പുതുജീവനായി കൈകോർത്ത് സുമനസ്സുകൾ

വേളം: രണ്ടുവർഷമായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൈകോർത്ത് സുമനസ്സുകൾ.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ തുടർ ചികിത്സ സാധ്യമാകൂവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ട വേളം പഞ്ചായത്തിലെ തീക്കുനി നടുവിലക്കണ്ടി വിഷ്ണുവിന്റെ ചികിത്സാ സഹായ നിധിയിലേക്കാണ് വിവിധ കൂട്ടായ്മകളും സന്നദ്ധസംഘടനകളും വാട്സാപ്പ്‌ കൂട്ടായ്മകളും സഹായവുമായെത്തിയത്.

മലയാളി സഖാക്കൾ വാട്സാപ്പ്‌ കൂട്ടായ്മ സ്വരൂപിച്ച തുക പടയന്റവിട അരുൺ ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ. ഷൈനിക്ക് കൈമാറി. ഇ.കെ. വൈശാഖ്, വി. ലിഖേഷ്‌, എം. സജിൽ, പി.ഇ. രജീഷ്, ടി.പി. വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.

വേളം പഞ്ചായത്ത് അങ്കണവാടി പ്രവർത്തകർ സ്വരൂപിച്ച തുക എ. റീനയിൽനിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു ഏറ്റുവാങ്ങി. ഇ. ഷാനവാസ്, എം.സി. മൊയ്തു, മഠത്തിൽ ശ്രീധരൻ, പി. ബിജു, സി.എം. അജിത, ടി.കെ. ഷൈനി, മാലതി തുടങ്ങിയവർ പങ്കെടുത്തു.

വിഷ്ണു ചികിത്സാ സഹായനിധിയിലേക്ക് സൗഹൃദം വാട്സാപ്പ്‌ കൂട്ടായ്മ പ്രവർത്തകർ സ്വരൂപിച്ച 1,48,440 രൂപയുടെ ചെക്ക് കെ. ശ്രീജിലാലിൽനിന്നും ചികിത്സാ സഹായകമ്മിറ്റി കൺവീനർ ടി.വി. മനോജൻ ഏറ്റുവാങ്ങി. എം. നിജിൽ, കെ.പി. ലിജീഷ്, സിജീഷ്, അഖിൽ ബാബു, വി. ലിഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP