കായക്കൊടി: കായക്കൊടിയിൽ വീണ്ടും ഭാഗ്യ പരീക്ഷണം. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നറുക്കെടുപ്പിലൂടെ നിർണയിച്ച പഞ്ചായത്തിൽ വികസനകാര്യ സമിതി അധ്യക്ഷനെയും നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾക്ക് തുല്യസീറ്റുകൾ ആയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ ഭാഗ്യപരീക്ഷണ വേദിയായി മാറിയത്.
തിങ്കളാഴ്ചയായിരുന്നു സ്ഥിരംസമിതി തിരഞ്ഞെടുപ്പ്.
വികസനകാര്യ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സി.പി.എം. അംഗത്തിന്റെ വോട്ട് അസാധുവായി മാറി.
തുടർന്ന് സമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ടായി മാറി. ഇതോടെയാണ് അധ്യക്ഷ തിരഞ്ഞെടുപ്പിന് നറുക്കെടുപ്പ് ആവശ്യമായി വന്നത്.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Kuttiadi News Live
RELATED NEWS
