Categories
headlines

കുറ്റ്യാടി നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉടൻ; മന്ത്രി പി.രാജീവ്

കുറ്റ്യാടി : കുറ്റ്യാടി നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്.

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനംതന്നെ സബ്മിഷൻ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ച കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എക്കാണ് മന്ത്രി മറുപടി നൽകിയത്.

ഗുണമേന്മയുള്ള നാളികേരം ഉൽപാദിപ്പിക്കുന്ന കുറ്റ്യാടി മേഖലയിൽ നാളീകേര കൃഷിയുമായി ബന്ധപ്പെട്ട് നാളീകേരകർഷകർ നേരിടുന്ന ഭീഷണിയും നാളികേരത്തിന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായശാലകൾ സ്ഥാപിക്കുക വഴി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയും എന്ന വിഷയവും സബ്മിഷനിലൂടെ എം എൽ എ ഉന്നയിക്കുകയുണ്ടായി.

ഇതിനായി വിഭാവനം ചെയ്ത വേളം ഗ്രാമ പഞ്ചായത്തിലെ കെ എസ് ഐ ഡി സിയുടെ കൈവശമുള്ള ഉള്ള 116 ഏക്കർ സ്ഥലത്ത് കാടുപിടിച്ച് കാട്ടുമൃഗം ശല്യം കൊണ്ട് പ്രയാസം നേരിടുന്ന വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചു.

വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വ്യവസായം, കയർ വകുപ്പ് മന്ത്രി പി.രാജീവ്, കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ യുടെ സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.

വേളം ഗ്രാമ പഞ്ചായത്തിലെ നാളികേരവികസന പാർക്കിനായി 2012 ഇൽ 115.13 ഏക്കർ സ്ഥലം കെഎസ്ഐഡിസി ഇപ്രകാരം ഏറ്റെടുത്ത സ്ഥലത്ത് നാളികേരവികസന പാർക്ക് സ്ഥാപിക്കാൻ 42 കോടി രൂപയുടെ ഭരണാനുമതി .

1473.88 ലക്ഷം രൂപ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യം വന്നു . ബാക്കി എൽ എ നഷ്ടപരിഹാരം ഭൂവുടമകൾ അംഗീകരിച്ചില്ല .

ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എസ്എൽ ഇസി യുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു .

തുടർന്ന് കേസിന്റെ വാദം 2014 ജൂലൈ മാസം ആരംഭിച്ചു . 11 -3 – 2020 ലെ ഉത്തരവുപ്രകാരം ഭൂവുടമകൾക്ക് റബ്ബർ തടി മൂല്യത്തിലും വാർഷിക ഉൽപ്പന്ന മൂല്യത്തിലും അർഹത ഉണ്ടെന്നാണ് വിധിച്ചത് .

ഈ വിധിക്കെതിരെ കെഎസ്ഐഡിസി ഫയൽ ചെയ്തെങ്കിലും പ്രസ്തുത അപ്പീൽ ഹൈക്കോടതി തള്ളുകയാണുണ്ടായത്.

കെഎസ്ഐഡിസി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത എസ് എൽ പി തള്ളിപ്പോയി. ഇതിനെ തുടർന്ന് ഒരു അവലോകന ഹർജി സമർപ്പിച്ചിട്ടുണ്ട് .

ഇതിനിടയിൽ ദൂവുടമകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിൽ ജില്ലാ കലക്ടർ കോഴിക്കോടിനോട് 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കണക്കാക്കി ഭൂവുടമകൾക്ക് നൽകുന്നതിനും വിധിച്ചിട്ടുണ്ട്.

ഭൂവുടമകൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ നൽകാൻ കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

കെ. സ് ഐ ഡി സി ക്ക് നിലവിൽ കൈവശാവകാശം ഉള്ളതിനാൽ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP