Categories
headlines

കുറ്റ്യാടിയിലെ ജ്വല്ലറി തട്ടിപ്പ്; കാസർകോഡ് മാതൃകയിലെന്ന് -സി പി ഐ എം

കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ചുള്ള ജ്വല്ലറി തട്ടിപ്പ് കാസർകോഡ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് മാതൃകയിലെന്ന് സി പി ഐ എം. പണവും സ്വർണവും നിക്ഷേപമായി സ്വീകരിച്ച് പ്രവർത്തനമാരംഭിച്ച കുറ്റ്യാടിയിലെ ഗോൾഡ് പാലസ് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കുന്നുമ്മൽ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. 10 പവൻ മുതൽ ഒരു കിലോ സ്വർണവും ലക്ഷക്കണക്കിന് രൂപയുമാണ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചത്. കാസർകോഡ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് മാതൃകയിലാണ് ഇവിടെയും തട്ടിപ്പ് നടന്നിരിക്കുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകർക്ക് പണവും സ്വർണവും തിരിച്ചുകിട്ടുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

ഇതിനിടെ നിക്ഷേപത്തിന്റെ പേരിൽ ജൂവലറി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയിൽ മാനേജർ ഉൾപ്പെടെയുള്ളവർക്കെതിരേ കുറ്റ്യാടി പോലീസ് കേസെടുത്തു. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ന്യൂ ഗോൾഡ് പാലസ് ജുവലറിക്കെതിരേയാണ് കോടികളുടെ പരാതി ഉയർന്നത്. പണം നഷ്ടപ്പെട്ട 82 പേർ കുറ്റ്യാടി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ജ്വല്ലറി വലിയ വാഗ്ദാനങ്ങൾ നൽകി ഒട്ടേറെ പേരിൽനിന്ന് പണമായും സ്വർണമായും നിക്ഷേപം സ്വീകരിച്ചതായാണ് പരാതി. ഇതിനുപുറമെ പുറമെ മാസത്തിൽ പണം നിക്ഷേപിക്കുന്ന പദ്ധതി വഴിയും പലരിൽനിന്നായി പണം സ്വീകരിച്ചു.

കുറച്ചുദിവസമായി ജുവലറി അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്. വെള്ളി, ശനി ദിവസങ്ങളിലായാണ് 82 പരാതികൾ കിട്ടിയത്. കല്ലാച്ചിയിലെ ജുവലറിയിൽ പണം നിക്ഷേപിച്ചവർ നാദാപുരം പോലീസിലും സമാനപരാതികൾ നൽകിയിട്ടുണ്ട്. ഒരാളുടെ പരാതിയിൽ ഇവിടെയും കേസെടുത്തിട്ടുണ്ട്. 25,000 രൂപ മുതൽ പണം നഷ്ടപ്പെട്ടവരുണ്ട്. മൂന്നും നാലും കോടി രൂപ വിലവരുന്ന സ്വർണവും പണവും നിക്ഷേപിച്ചവരും ഉണ്ട്. കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ യാണ് ജൂവല്ലറി ഉടമ ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP