Categories
latest news

കക്കട്ടിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംയക്ത ട്രെയിഡ് യൂണിയൻ പ്രതിഷേധം

കുറ്റ്യാടി : പ്രതിരോധ മേഖലയിലെ ആയുധ നിർമാണ ശാലകളിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കുക, പ്രതിരോധ മേഖലയിലെ ആയുധങ്ങൾ നിർമിക്കുന്ന ഓർഡിനൻസ് ഫാക്ടറികൾ സ്വകര്യ മൂലധന ശക്തികൾക്ക് കൈമാറരുത് എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ട്രെയിഡ് യൂണിയനുകളുടെ ദേശീയ ഐക്യ വേദി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കുന്നുമ്മൽ ഏരിയ സംയക്ത ട്രെയിഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കക്കട്ടിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ എഐടിയുസി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

എച്ച് എം എസ് ജില്ലാ സെക്രട്ടറി നീലിയോട്ട് നാണു അധ്യക്ഷത വഹിച്ചു. സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ ടി രാജൻ പ്രസംഗിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP