കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായയാൾ മരിച്ചു

By Newsdesk | Tuesday October 13th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി : ശ്വാസതടസ്സം ബാധിച്ച് കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വയോധികൻ മരിച്ചു.
നിട്ടൂർ ഞെള്ളോറ വടക്കൻചാലിൽ വി.സി. അമ്മദാണ്‌ (70) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

കോവിഡ് ബാധിതനെന്നറിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾക്ക് മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ േരാഗംകണ്ടെത്തിയതോടെ കുറ്റ്യാടി ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള രോഗികളെ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം അടക്കം അഞ്ചുപേർക്ക്

പോസിറ്റീവായത്. ഒരാഴ്ച മുമ്പാണ് അമ്മദിനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മുക്കം ഫസ്റ്റ്‌ലൈൻ സെൻററിലേക്ക് മാറ്റുകയായിരന്നു. അവിടെനിന്ന് ശ്വാസതടസ്സം വർധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: മറിയം. മക്കൾ: റിയാസ്, സിറാജ്. മരുമക്കൾ: സാലിഹ, ജസ്രിയ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *