കുറ്റ്യാടി: പ്രസ്സ് ഫോറം ഭാരവാഹിയും, ചന്ദ്രിക ദിനപത്രം റിപ്പോർട്ടറും, മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവുമായ ഏ.പി.മൊയ്തു മാസ്റ്ററെ കുറ്റ്യാടി പ്രസ്സ് ഫോറം അനുസ്മരിച്ചു.
വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പി.എം അഷ്റഫ് സ്വാഗതം പറഞ്ഞു.ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. സി.വി.മൊയ്തു മാസ്റ്റർ അനുസ്മരണ
പ്രഭാഷണം നടത്തി.
സി.കെ. അബു, സി.പി.രഘുനാഥ്, കെ.മുകുന്ദൻ, പി.സി.രാജൻ, അർജുനൻ ,ടി.സി.അജ്മൽ അഷ്അരി, മുഹമ്മദലി, ഷക്കീർ , ഷമീർ പൂമുഖം എന്നിവർ സംസാരിച്ചു. മുഷ്താക്മാസ്റ്റർ അനുസ്മരണ ഗാനം ആലപിച്ചു. റസാക്ക് പാലേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
