കുറ്റ്യാടിപുഴ കരകവി ഞ്ഞു.

By Newsdesk | Wednesday August 15th, 2018

SHARE NEWS
SHARE NEWS

കുറ്റ്യാടി: കുറ്റിയാടി പുഴ കരകവിഞ്ഞു കോഴിക്കോട്ടേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വെച്ചു. കനത്ത മഴയെ തുടര്‍ന്ന് പാലം

കുറ്റ്യാടി ചുരണി മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പട്യാട് പുഴ കരകവി ഞ്ഞു. തൊട്ടില്‍പ്പാലം പക്രംതളം ചുരം റോഡില്‍ കൂടല്‍ ഭാഗത്ത് റോഡിലേക്ക് മലവെള്ള ത്തിന്റെ കുത്തൊഴുക്ക്.കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളും മലയോരത്തെ അരുവികളും നിറഞ്ഞൊഴുകി.
കുറ്റ്യാടി ടൗണില്‍ വെള്ളം കയറി. പശുക്കടവ് എക്കല്‍ ഭാഗത്ത് നിന്ന് ഏഴു കുടുംബങ്ങളെയും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ പുതംപാറ, വെള്ളാന്‍ കുന്ന്, ചുരണി എന്നിവിടങ്ങളില്‍ നിന്ന് 16 കുടുംബങ്ങളെയുംതൊട്ടില്‍പ്പാലം പുഴയുടെ തീരത്തെ ചോയിച്ചുണ്ടില്‍ നിന്ന് പത്ത് കുടുംബങ്ങളെയുംമാറ്റിപ്പാര്‍പ്പിച്ചു.

പക്രംതളം ചുരം റോഡില്‍ വീണ മരം അഗ്‌നിശമന സേന മുറിച്ചു മാറ്റി. ചുരം റോഡ് പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. സെന്റര്‍ മുക്ക്, എക്കല്‍, ചീനവേലി എന്നിവിടങ്ങള്‍ വെള്ളപ്പാക്ക് ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ ചൂരണി മലയില്‍ അഞ്ച് കുടുംബങ്ങള്‍ കുടുങ്ങി. രണ്ടു ഭാഗത്തുമുള്ള കൈത്തോടുകളില്‍ അതിശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്, ചുരണിയില്‍ നിന്ന് പക്രംതളം ചുരം റോഡില്‍എത്താവുന്ന ബദല്‍ റോഡ്കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *