Categories
mainnews

സ്ഥലമുടമകളുടെ സമ്മതപത്രം വൈകുന്നു; 41 കോടി നഷ്ടമാകും

കക്കട്ടിൽ: കുളങ്ങരത്ത്-നമ്പ്യത്താംകുണ്ട്-മുള്ളമ്പത്ത്-കുമ്പളച്ചോല-വാളൂക്ക് റോഡിന് കിഫ്ബി മുഖേന അനുവദിച്ച 41 കോടി രൂപ നഷ്ടമാകുമെന്ന് ആശങ്ക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് സ്ഥലമുടമകളുടെ സമ്മതപത്രം കൈമാറിയാലേ ടെൻഡർ നടപടി പൂർത്തിയാക്കാനാവൂ.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർപ്രവർത്തനം നിലച്ചു.

കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. വർഷങ്ങളായി തകർന്ന് ഗതാഗതം ദുഷ്കരമായ റോഡിന് ഇ.കെ. വിജയൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ 2017- ലാണ് ഫണ്ട് അനുവദിച്ചത്.

15 മീറ്റർ വീതിയിൽ സ്ഥലം വിട്ടുകൊടുക്കണമെന്നായിരുന്നു നിർദേശം. ചിലരുടെ വീട്, കിണർ, വിദ്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഭാഗികമായോ, പൂർണമായോ പൊളിച്ചുമാറ്റേണ്ടി വരുമെന്നതിനാൽ ഇതിനെതിരേ വിവിധ ഭാഗങ്ങളിൽനിന്ന് എതിർപ്പ് ഉയർന്നു.

ഇതോടെ വീതി 10 മീറ്ററായി കുറച്ചുകൊണ്ടാണ് സാങ്കേതികാനുമതി ലഭ്യമായിരിക്കുന്നത്. നിലവിൽ ചിലയിടങ്ങളിൽ റോഡിന് എട്ടുമുതൽ ഒൻപതുവരെ വീതിയായതിനാൽ വലിയൊരു വിഭാഗത്തിന് ആശ്വാസമായിട്ടുണ്ട്.

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയിൽനിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം കുന്നുമ്മൽ പഞ്ചായത്തിലെ 10, 11 വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്.

തുടർന്നുള്ള ഭാഗം നാദാപുരം പഞ്ചായത്ത് എട്ടാം വാർഡിലൂടെയും നരിപ്പറ്റ പഞ്ചായത്തിലെ 12,13,14,16,17, നാല്, മൂന്ന്, ഒന്ന് വാർഡുകളിലൂടെയുമാണ് കടന്ന് പോകുന്നത്. റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ കിഴക്കൻ മലയോരമേഖലയിലുള്ളവർക്ക് എളുപ്പത്തിൽ പുറംലോകത്ത് എത്തിച്ചേരാൻ കഴിയും.

അതുപോലെ വിലങ്ങാട് പാനോം വഴി വയനാട്ടിലേക്കുള്ള നിർദിഷ്ട ചുരമില്ലാ റോഡുമായി ബന്ധിപ്പിക്കാനും പറ്റും. ‘

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP