Categories
Nattuvartha

വായന ദിനത്തിൽ വീടുകളിൽ പുസ്തകമെത്തിച്ച് ദേവർകോവിൽ വെസ്റ്റ് എൽ പി

കുറ്റ്യാടി: വായന ദിനത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ പുസ്തകമെത്തിച്ച് ദേവർകോവിൽ വെസ്റ്റ് എൽ പി സ്കൂൾ മാതൃക.

കുട്ടികൾക്ക് വായന ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് വീടുകളിൽ പുസതകം എത്തിച്ച് കൊടുക്കുന്നത് .

പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം പി.സുരേന്ദ്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു.

ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് നിനീഷ് അധ്യക്ഷനായി. സ്കൂളിലെ അധ്യാപർ വീടുകളിൽ പുസ്തകം എത്തിച്ച് കൊടുക്കുന്നതിന് നേതൃത്വം നല്കി.

പ്രധാനധ്യാപകൻ പവിത്രൻ മാസ്റ്റർ സ്വാഗതവും, , സ്റ്റാഫ്  സെക്രട്ടറി മനോജൻ മാസ്റ്റർ നന്ദിയും
പ്രകാശിപ്പിച്ചു.

കോവി ഡ് കാലത്ത് കുട്ടികളുടെ വീടുകളിലെ സന്ദർശനം കുട്ടികൾക്ക് ഒരു അനുഭവമായി.

കഴിഞ്ഞ ദിവസം വായന ദിനവുമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സന്മാനവും നല്കി.

സീനിയർ ആധ്യാപിക ഉഷ എ. കെ ,റജീല കെ.പി, സുജിൻ മാസ്റ്റർ , രമ്യ കെ.കെ , റജില എ.ടി , സുഷമ എം.വി എന്നിവർ നേതൃത്വം നല്കിയ പരിപാടി വേറിട്ടതായി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP