Categories
flashnews

പാറക്കലിന്റെ പ്രചാരണം ഏറ്റെടുത്ത് നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കുറ്റ്യാടി : സഹോദരന്റെ വിയോഗത്തില്‍ ദു:ഖത്തിൽ കഴിയുന്ന പാറക്കല്‍ അബ്ദുല്ലയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ പ്രവര്‍ത്തകരോട് നേതാക്കളുടെ ആഹ്വാനം.

സഹോദരന്റെ മരണത്തെ തുടര്‍ന്ന് പാറക്കല്‍ അബ്ദുല്ലയുടെ നേരിട്ടുള്ള പ്രചാരണം തല്‍ക്കാലം നിർത്തി വെച്ചിരിക്കുകയാണ്.

അതിനാല്‍ നാടിന് തണലേകിയ നേതാവിനൊപ്പം നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പാറക്കലിന്റെ പ്രചാരണം യു ഡി എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു.

നമ്മുടെ നാടിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എല്ലാവരെയും നേരില്‍ കാണുക എന്നത് സാധിക്കുകയില്ല.

അതുകൊണ്ട് വേര്‍പാടിന്റെ ദു:ഖം തീരുന്നതുവരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP