പാതിരിപ്പറ്റ: മാസം തോറും ‘മൻ കി ബാത്ത്’ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ ഒരു തരിമ്പുപോലും രാജ്യസ്നേഹമില്ലെന്ന് എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി പറഞ്ഞു.
പാതിരിപ്പറ്റ മേഖലാ എൽ.ജെ.ഡി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ തെളിവാണ് രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ തെരുവിലേക്ക് തള്ളിവിട്ട കാർഷികനിയമം.
എം. ചന്ദ്രൻ അധ്യക്ഷനായി. കെ.എം. ബാബു, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, വി.പി. വാസു, എ.പി. സുമേഷ്, ഷാജി വട്ടോളി, ആർ.പി. വിനോദൻ എന്നിവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഹേമ മോഹന്‍ സ്വീകരണം നൽകി.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
