വേളം: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ച പ്രദേശങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു. വേളം പഞ്ചായത്തിലെ ശാന്തി നഗർ, പെരുവയൽ, തീക്കുനി തുടങ്ങിയ പ്രദേശങ്ങളിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിലിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദർശനം നടത്തിയത്.
അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വൻ കൃഷി നാശമാണ് സംഭവിച്ചത്.കർഷകർ ഒറ്റയ്ക്കും കൂട്ടായും പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ഇറക്കിയ നെൽകൃഷിയാണ് നശിച്ചവയിൽ ഏറെയും.
കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ കർഷകർക്ക് ഉറപ്പു നൽകി.
വൈസ് പ്രസിഡൻ്റ് കെ.സി.ബാബു, തായന ബാലാമണി ,പി. സൂപ്പി, കിണറുള്ളതിൽ അസീസ്, അനിഷ പ്രദീപ് തുടങ്ങിയവരും ഉണ്ടായിരുന്നു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
