Categories
latest news

സുഗതകുമാരിയ്ക്ക് മൊകേരിയിൽ നൽകിയ ഊഷ്മള സ്വീകരണത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ച് ജയചന്ദ്രൻ മൊകേരി

നരിക്കൂട്ടുംചാൽ: ഏതാണ്ട് ഇരുപത്തേഴ് വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി മാസത്തിൽ മലയാളത്തിൻ്റെ സ്നേഹദീപമെന്ന് വിളിക്കാവുന്ന സുഗതകുമാരി മൊകേരിയിൽ എത്തിച്ചേർന്ന ഹരിതാഭയാർന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി.

സമാന്തര കലാലയങ്ങൾ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ വിളനിലങ്ങളായ ആ കാലത്ത് മൊകേരി യുറീക്ക കോളജ് ലിറ്റററി ഫോറം സംഘടിപ്പിച്ച കാവ്യസായാഹ്നം പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിച്ചേർന്നതായിരുന്നു ടീച്ചർ.

ആ കാലയളവിൽ പാരിസ്ഥിതിക പ്രശ്നങ്ങളെ അധികരിച്ച് കർമ്മനിരതമായും പൊതുധാരയിൽ സ്ത്രികൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചും മലയാളം മുഴുവൻ നിറഞ്ഞ് നിന്ന വേറിട്ട വ്യക്തിത്വമായിരുന്നു സുഗതകുമാരി ടീച്ചർ.

ടീച്ചർ വരുന്നെറിഞ്ഞ് ദൂരദേശങ്ങളിൽ നിന്നു പോലും വൻ ജനാവലി മൊകേരിയിൽ എത്തിച്ചേർന്നിരുന്നു.

വിദ്യാർത്ഥികളും, രക്ഷിതാക്കളും, നാട്ടുകാരുമുൾപ്പടെ വലിയ സദസിനെ കണ്ട് സുഗതകുമാരി അദ്ഭുതം കൂറി.

ചുറ്റുമുള്ള പ്രകൃതിക്കേൽക്കുന്ന ഓരൊ മുറിവുകളും അശരണരായ സ്ത്രി ജനങ്ങളുടെ കണ്ണീരും മലയാളത്തിൻ്റെ എക്കാലത്തെയും ഉൾത്തുടി പ്പെന്ന് വിശേഷിക്കാവുന്ന സുഗതകുമാരിയെ വേദനിപ്പിച്ചത് അവർ ആവൻ സദസിനോട് വേദനയോടെ പങ്കുവയ്ക്കുകയായിരുന്നു.

സ്നേഹത്തിനേൽക്കുന്ന പൊള്ളലുകൾ തീർത്ത “സ്നേഹത്തിനെന്തേ നിറം” എന്ന കവിത അവർ ആലപിച്ചത് സദസിന് മറ്റൊരനുഭവമായി മാറുകയായിരുന്നു.

വർഷങ്ങൾക്കപ്പുറവും കടന്ന് അന്നത്തെ നിറമുള്ള ഓർമ്മകൾ പലവിദ്യാർത്ഥികളും ഓർത്തെടുത്ത് പങ്കുവയ്ക്കാറുണ്ടെന്ന് ജയചന്ദ്രൻ മൊകേരി പറഞ്ഞു.

പരേതനായ അധ്യാപകൻ വിശ്വനാഥൻ്റെ വീട്ടിൽ നിന്നുമുള്ള ചായ സൽക്കാരത്തിൽ പങ്കെടുക്കുമ്പോഴും അവർ പറഞ്ഞു കൊണ്ടിരുന്നത് തന്നെ പൊള്ളിച്ച നോവുകൾ തന്നെയായിരുന്നു.

ഒന്നിച്ചുള്ള ഒരു ഫോട്ടോയിന് പോസ് ചെയ്ത ശേഷം അവർ അന്നവിടെ നിന്ന് അതിയായ സന്തോഷത്തോടെ യാത്ര തിരിക്കുകയായിരുന്നു.

അന്തരിച്ച കഥാകൃത്ത് അക്ബർ കക്കട്ടിൽ, പോൾ കല്ലാനോട് ,കെ.വി.രാമകൃഷ്ണൻ, ശ്രീധരൻ മൊകേരി, കെ.ജയരാജൻ, കെ.പ്രേമൻ, കെ.മുകുന്ദൻ, കെ.ചന്ദ്രൻ ,കെ.പി.രാജൻ, വി.കെ.ബാലകൃഷ്ണൻ, മുറുവശ്ശേരി ഭാസ്കരൻ എന്നിവരും അവിസ്മരണീയമായ ചടങ്ങിൽ പങ്കാളികളായിരുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Kuttiadi News Live

NEWS ROUND UP