വേളം: കേരളത്തിലെ ഇടത് ഭരണം അഴിമതിയിലും, കള്ളക്കടത്തിലും, ലഹരി മാഫിയയിയും പെട്ട് സാധാരണക്കാരായവരെ ശ്രദ്ധിക്കാതെ ആയിരിക്കുകയാണെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ. പറഞ്ഞു.
വേളം പഞ്ചായത്തിൽ അധികാരത്തിലേറിയയു.ഡി.എഫ് ജനപ്രതിനിധികൾക്ക് മുസ്ലിം ലീഗ് പുത്തലത്ത് ശാഖകമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ബഷീർ ഹാജി അധ്യക്ഷനായി.മിസ് ബാഹ് കീഴരിയൂർ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.മുജീബ് റഹ്മാൻ, അസീസ് കിണറുള്ളതിൽ, ഇ.പി.സലിം , എം.പി.ഷാജഹാൻ,മുന്നൂൽമമ്മുഹാജി, പി.പി.റഷീദ്, പി.കെ.ബഷീർ, ടി.കെ.അബ്ദുൾ കരിം, എം.എ.കുഞ്ഞബ്ദുള്ള, കോമത്ത് ഇബ്രാഹിം, ടി.കെ.റഫീഖ്, കെ.ടി.ബഷീർ മൗലവി, പി.കെ.യൂനുസ് തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
