ഒരു മരണം,101കോവിഡ് ബാധിതർ; നരിപ്പറ്റയിൽ ഇന്ന് വീണ്ടും പരിശോധന

By Newsdesk | Wednesday September 30th, 2020

SHARE NEWS
SHARE NEWS

 കുറ്റ്യാടി : കഴിഞ്ഞ ദിവസം മരിച്ച എഴുപത്തിമൂന്നുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നരിപ്പറ്റ പഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി.

പതിനാറാം വാർഡിലെ മരോടിമ്മൽ മമ്മുവിനാണ് വടകര ജില്ലാ ആശുപത്രിയിൽ മരണശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

കുറ്റ്യാടിയിലെ വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇതേ വാർഡിലെ മറ്റൊരാൾക്കും ചൊവ്വാഴ്ച കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തി.

പഞ്ചായത്തിലെ 21 പേർ രോഗമുക്തരായി. രോഗബാധിതരിൽ എട്ട് പേരൊഴിച്ച് വീടുകളിൽ തന്നെയാണ് ചികിത്സയിലുള്ളത്.

ഇവർക്കും ഇവരുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ടവർക്കുമായി ബുധനാഴ്ച നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധന നടത്തും.

മമ്മുവിന്റെ മൃതദേഹം എച്ച്.ഐ. സുനിൽകുമാർ, ജെ.എച്ച്‌.ഐ. ഷാജി എന്നിവർ ഏറ്റുവാങ്ങി. നമ്പ്യത്താംകുണ്ട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *