കുറ്റ്യാടി :രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ജനസേവനമാണ് അല്ലാതെ അതൊരു തൊഴിലല്ല എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും രാഷ്ട്രീയത്തിൽ പ്രവർത്തിക്കുക എന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു സേവനം തന്നെയാണെന്നും, അതിനാൽ അവർക്കുവേണ്ടി അവരിലൊരാളായി നിന്ന് പ്രവർത്തിക്കാൻ താൻ ശ്രമിക്കുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പനയുളളകണ്ടി സാജിദ.
ജില്ലാ പഞ്ചായത്ത് മുഖേനെ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാനുണ്ടോ അതെല്ലാം തന്നെ കൃത്യമായി താൻ വിജയിച്ചാൽ നടപ്പിലാക്കും. കാർഷികമേഖല, കുടിവെള്ള പദ്ധതി, റോഡ് നിർമ്മാണം, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല ഇവയെല്ലാംതന്നെ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്നതാണ്.അതിനാൽ നമ്മുടെ നാടിന്റെ നേട്ടങ്ങൾക്കു വേണ്ടി കഠിനമായി പ്രവർത്തിക്കുമെന്നും സാജിദ അഭിപ്രായപ്പെട്ടു.
ഹൈ സ്കൂൾ പഠനകാലത്താണ് രാഷ്ട്രീയത്തിലേക്ക് സാജിദ എത്തുന്നത്.
ക്യാമ്പസ് രാഷ്ട്രീയവും നാട്ടിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമെന്നൊന്ന് തന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഇല്ല. ക്യാമ്പസിലും നാട്ടിലും ഒരേ പോലെ, പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു താനെന്ന് ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിൽ വിമുഖത കാണിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം കാര്യം മാത്രമല്ലാതെ മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കൂടി ശ്രമിക്കുക. അവരിലൊരാളായി പ്രവർത്തിക്കാനുള്ള മനസ്സ് കാണിക്കുക എന്നതാണെന്ന് സാജിദ അഭിപ്രായപ്പെട്ടു.
ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ദൃഢമായ വിശ്വാസം വിജയത്തിൽ ഉണ്ടായിരിക്കണം. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചരണ തോടുകൂടി ആ വിശ്വാസം 100 ശതമാനമായി ഉയർന്നു. അതുകൊണ്ടുതന്നെ താൻ ജയിക്കും എന്നതിൽ ഉറപ്പുണ്ടെന്ന് സാജിദ വ്യക്തമാക്കി.
കഴിഞ്ഞ ഭരണസമിതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് ജനങ്ങൾ വിലയിരുത്തും,ആ വിലയിരുത്തൽ ഇത്തവണത്തെ ബാലറ്റ് പേപ്പറിൽ കാണാൻ സാധിക്കും.
സംവരണം എന്നതിനു ശേഷമാണ് സ്ത്രീകൾ ഇത്രയും ശക്തമായി രാഷ്ട്രീയത്തിൽ ഇടപെടുന്നത്. സംവരണം എന്ന നിർബന്ധിത അവസ്ഥയിലൂടെയാണ് സ്ത്രീകൾ രാഷ്ട്രീയത്തിൽ എത്തുന്നതെങ്കിലും സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ ശോഭിക്കാൻ കഴിയും എന്നത് ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ശക്തമായ രീതിയിൽ ആണ് പ്രചരണ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സാജിദ കൂട്ടിച്ചേര്‍ത്തു.
News from our Regional Network
RELATED NEWS
