Categories
Election special

ചുഴലിക്കാറ്റടിച്ച സ്ഥലങ്ങൾ പാറക്കൽ അബ്ദുല്ല സന്ദർശിച്ചു

കുറ്റ്യാടി: മണ്ഡലത്തിൽ പ്രകൃതിക്ഷോഭമുണ്ടായ സ്ഥലങ്ങള്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി വീശിയിടിച്ച ചുഴലിക്കാറ്റില്‍ മരങ്ങള്‍ വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായ തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

നിരവധി വീടുകള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും വീശിയടിച്ച കാറ്റില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. നിരവധി വാഴകൃഷിയും പലയിടങ്ങളില്‍ നശിച്ചിട്ടുണ്ട്.

ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകറാറിലായിട്ടുണ്ട്. കടകള്‍ക്കു മുകളിലും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്.

പലസ്ഥലങ്ങളിലും മരങ്ങള്‍ മുറിക്കാനും പൊട്ടിവീണ വൈദ്യുതി ലൈന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും നാട്ടുകാര്‍ രംഗത്തിറങ്ങി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP