Categories
mainnews

പരുക്കേറ്റയാള്‍ക്ക് രക്ഷകനായി പാറക്കല്‍ അബ്ദുല്ല

കുറ്റ്യാടി: വീടിനു മുകളിലേക്ക് വീണ മരം വെട്ടിമാറ്റുന്നതിനിടെ പരുക്കേറ്റ വീട്ടുകാരന് രക്ഷകനായി പാറക്കല്‍ അബ്ദുല്ല.

തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് പാറക്കണ്ടി നാരായണന് പരിക്കേറ്റപ്പോഴാണ് പാറക്കൽ തുണയായത്.

തലേദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണിരുന്നു. രാവിലെ ഇത് വെട്ടിമാറ്റുന്നതിനിടെ കൂറ്റന്‍മരത്തടി വന്ന് കാലില്‍ വീഴുകയായിരുന്നു.

പ്രകൃതിക്ഷോഭം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് നാരായണന്റെ വീടിനു സമീപമെത്തിയത്.

നിലവിളി കേട്ടപ്പോൾ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം അടുത്ത് ചെന്ന് നോക്കി. ചോരയൊലിച്ച കാലുമായി നാരായണൻ കരയുകയാണ്.

പെട്ടെന്ന് തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കാനുള്ള നടപടികള്‍ പാറക്കൽ സ്വീകരിച്ചു.

കൂടുയുണ്ടായിരുന്നയാളുടെ കാറിലാണ് നാരായണനെ ഉടന്‍ തന്നെ പ്രാഥമിക ചികിത്സക്ക് വേണ്ടി ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP