Categories
Election special

രാഹുലിനെ കാണാന്‍ പുറമേരിയിലേക്ക് വോട്ടര്‍മാരെ ക്ഷണിച്ച് പാറക്കല്‍

കുറ്റ്യാടി: ശനിയാഴ്ച ഉച്ചയ്ക്ക് പുറമേരിയിലേക്ക് രാഹുലിനെ കാണാന്‍ വോട്ടര്‍മാരെ ക്ഷണിച്ച് പാറക്കല്‍.

മതേതരഇന്ത്യയുടെ വീരപുത്രന്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ പുറമേരിയില്‍ എത്തണമെന്നും അദ്ദേഹത്തിന്റെ ഫാസിറ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

പാറക്കലിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പു പര്യടനം ആയഞ്ചേരി പഞ്ചായത്തിലെ മിടിയേരിയില്‍ ആരംഭിച്ചു.

പഞ്ചായത്തിലെ 38, 39, 40, 43, 48 ബൂത്തുകളുടെ കുടുംബസംഗമത്തില്‍ അദ്ദേഹം പങ്കെടുത്തു. അഡ്വ. പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എസ്.പി കുഞ്ഞമ്മദ്, ഹാരിസ് മുറിച്ചാണ്ടി, എം.കെ സഫീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രദേശത്ത് റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതിന് നാട്ടുകാര്‍ പാറക്കലിന് നന്ദി പറഞ്ഞു. മണ്ഡലത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ വരണമെന്നും അതിനായി പാറക്കല്‍ തെരഞ്ഞെടുക്കപ്പെടട്ടെഎന്നും അവര്‍ ആശീര്‍വദിച്ചു.

മിടിയേരിയില്‍നിന്ന് സിസി പീടികയില്‍ എത്തിയ സ്ഥാനാര്‍ഥിയെ കാണാനും ആശീര്‍വദിക്കാനും ധാരാളം പേര്‍ എത്തിയിരുന്നു. റോഡരികില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ പങ്കെടുത്തു .

സ്ഥാനാര്‍ഥി മംഗലാട് എത്തിയപ്പോള്‍ പാറക്കല്‍ തങ്ങളുടെ നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ ബാനറുകളുമായാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്.

കീരിയങ്ങാടിയില്‍ സ്ഥാനാര്‍ഥിയെ ഇളനീര്‍ നല്‍കി നാട്ടുകാര്‍ സ്വീകരിച്ചു.
ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏതാവശ്യത്തിനും ആര്‍ക്കും തന്നെ സമീപിക്കാമെന്ന് സ്വീകരണ കേന്ദ്രങ്ങളില്‍ പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

താന്‍ ചെയ്തതെല്ലാം തന്റെ ചുമതലകള്‍ മാത്രമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

കടമേരി ക്ഷേത്രപരിസരത്ത് കത്തുന്ന വെയിലിലും സ്ഥാനാര്‍ഥിയെ കാത്തിരിക്കുകയായിരുന്നു ഒട്ടനവധി പേര്‍. അവര്‍ക്കൊപ്പം പാറക്കല്‍ ഏറെ സമയം ചെലവഴിച്ചു.

പോയവര്‍ഷങ്ങളില്‍ തനിക്കു നല്‍കിയ പിന്തുണയ്ക്കും കടപ്പാടിനും അദ്ദേഹം നന്ദി അറിയിച്ചു. തുടര്‍ന്ന് ജീലാനി, നമ്പാംവയല്‍, പൂമുഖം, പൂളക്കൂല്‍, മണിമല, ചമ്പോട്, ചെന്നിലോട്ട്, കിണറുള്ളകണ്ടിമുക്ക്, ഒളോടിത്താഴ, കേളോത്ത്മുക്ക്, പഴശിനഗര്‍, നൊട്ടിക്കണ്ടി, വളയന്നൂര്‍, തോട്ടംഭാഗം, ചിറക്കര, വടയം, ഞള്ളോറ വഴി നരിക്കൂട്ടുംചാലില്‍ സമാപിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP