Categories
Nattuvartha

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് ; വട്ടോളി പമ്പിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രതിഷേധം നടത്തി

കക്കട്ടില്‍ : ഈ മഹാമാരിക്കിടയിലും ജനങ്ങളിൽ നിന്നും നികുതി പിഴിഞ്ഞ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു പകൽകൊള്ള നടത്തുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ കുന്നുമ്മൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടോളി പമ്പിൽ പ്രതിഷേധിച്ചു.

ഇന്ധനവിലയിൽ സർക്കാരുകൾ ജനങ്ങൾക്ക്‌ തിരിച്ചു നൽകേണ്ട ടാക്സ്‌ സർക്കാരുകൾ കൊടുക്കാത്തതിനാൽ , പമ്പിൽ എത്തിയ ഉപഭോക്താക്കൾക്ക് യൂത്ത് കോൺഗ്രസ് ഇന്ധനവിലയുടെ ടാക്സ്‌ തിരിച്ചു നൽകി കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് വി കെ ഇസഹാഖ് ഉൽഘടനം ചെയ്തു.

കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അരുൺ മയ്യോട്ട് അദ്ധ്യക്ഷത വഹിച്ചു രാഹുൽ ടി വി ,മനീഷ് പിലാച്ചേരി .ഷെമീർ പി കെ .പി പി അശോകൻ,സിദ്ധാർഥ് പി എസ്‌ ,റഹീസ് ,അനന്ദു അശോക് ,അശ്വൻ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP