Categories
latest news

സ്നേഹ കിറ്റുമായി പ്രവാസി കോൺഗ്രസ്സ് കാവിലുംപാറ

തൊട്ടിൽപ്പാലം: കോവിഡ് പ്രതിസന്ധിയിൽ ജൻമനാടിന് കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ കാവിലുംപാറയിലെ 100 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ധാന്യങ്ങളും പച്ചക്കറിയും പഴവർഗ്ഗവുമായി 25 ൽ പരം അവശ്യസാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. നാടിന് സഹായ ഹസ്തവുമായി
ഇനിയും പ്രവാസി കോൺഗ്രസ്സ് നാടിനൊപ്പം ഉണ്ടാവുമെന്നും പ്രവർത്തകർ പറഞ്ഞു.

കിറ്റ് വിതരണോൽഘാടനം കെ.മുരളീധരൻ.എം പി നിർവ്വഹിച്ചു. ഒപ്പം യൂത്ത് കെയർ പ്രവർത്തകർക്ക് പ്രവാസി കോൺഗ്രസ്സിൻ്റെ 10 പി പി ഇ കിറ്റും അഡ്വ.കെ.പ്രവീൺ കുമാർ കൈമാറി.

കാവിലുംപാറയിൽ ഒരു പൊതു കളിസ്ഥലം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി കോൺഗ്രസ്സ് എം.പി ക്ക് ഒരു നിവേദനവും കൈമാറിയിട്ടുണ്ട്.

ചടങ്ങിൽ കെ.പി.രാജൻ, കെ.സി.ബാലകൃഷ്ണൻ, മൊയ്തു കോരങ്കോട്, തുടങ്ങിയവർ സംസാരിച്ചു.

പ്രവാസി കോൺഗ്രസ്സ് കാവിലുംപാറ ജെ.സെക്രട്ടറി
അസ്ലം കെ.പി, കോർഡിനേറ്റർ
ആകാശ് ചീത്തപ്പാട്, ട്രഷറർ സുനിൽ. സി.പി നൗഷാദ്.കെ.പി, നൗഫൽ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP