ദേവർകോവിൽ: മാന്ത്രികചക്രവർത്തി പ്രൊഫ. വാഴക്കുന്നത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് അർഹനായ പ്രൊഫ. നാണു കുറ്റ്യാടിക്ക് ജന്മനാടിന്റെ ആദരം.
കൈയും മെയ്യും വഴങ്ങുന്ന അദ്ഭുത ജാലവിദ്യക്കാരനാണ് വാഴക്കുന്നത്തിന്റെ ശിഷ്യൻകൂടിയായ നാണു.
ചെപ്പും പന്തും എന്ന മാന്ത്രികവിദ്യ ഇന്ത്യയിൽ ഇദ്ദേഹത്തിന് സ്വന്തമാണ്.
കൈവേഗത്തിന്റെയും ബുദ്ധികൂർമതയുടെയും നൈപുണ്യംകണ്ട് പ്രൊഫ. വാഴക്കുന്നം ശിഷ്യൻ നാണുവിന് മാത്രം പകർന്നുകൊടുത്ത കലകൂടിയാണിത്.
ജന്മനാട്ടിലെ ചിലമ്പ് കോൽക്കളി സംഘത്തിന്റെ നേതൃത്വത്തിൽ നാണുവിന് ആദരം നൽകി.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.കെ. നവാസ് പ്രൊഫ. നാണുവിന് ഉപഹാരം കൈമാറി. കെ.ടി. നാണു അധ്യക്ഷനായി.
കെ.പി. പവിത്രൻ, എം.പി. രവീന്ദ്രൻ, കെ. നാരായണക്കുറുപ്പ്, പാലോറ വിനോദൻ, കെ. നാരായണൻ, കെ.പി. ചന്ദ്രൻ, കെ. കേളപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
