ദുരിത കടലായി കാലവര്‍ഷം മലയോര മേഖലയില്‍ വന്‍ കൃഷി നാശം

By Newsdesk | Friday August 10th, 2018

SHARE NEWS
SHARE NEWS

 

 

 

 

 

കുറ്റ്യാടി: പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നത് താഴ
പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലെമാവട്ടത്ത് ഉള്‍വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കടന്തറ പുഴകരകവിയുകയും ഗതിമാറി ഒഴു കുകയും ചെയ്യുകയാണ്. പൂഴിത്തോട് മിനി ജലവൈദ്യുത പദ്ധതി
യുടെ പ്രവര്‍ത്തനം നിലച്ചു.

മലയോര മേഖലയില്‍ കനത്ത മഴയില്‍ വന്‍ കൃഷി നാശം. ചൂരണി, മാവട്ടംഎന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. പട്ട്യാട്ട്, കടന്ത കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.ഏക്കലിലെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ള പൈപ്പുകള്‍ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. സെന്റര്‍ മുക്ക്, പീടികപ്പാറ, വണ്ണാത്തിച്ചിറ എന്നിവിടങ്ങളിലെ 25 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.

ചക്കിട്ടപ്പാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടന്തറപ്പുഴയിലെ പാലംഅപകടാവസ്ഥയിലായി. കാവിലുംപാറ പഞ്ചായത്തിലെ ചുരണിമലയിലെ ഉള്‍വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. വെള്ളുവന്‍ കുന്ന്മലയില്‍ പാറക്കൂട്ടങ്ങള്‍ വീണ് ഭീഷണിയിലാണ്. ചുരണി പക്രം തളം റോഡ് പൂര്‍ണമായും തകര്‍ന്നു. പാലക്കാട്ടുകുന്നേല്‍ ടോമിയുടെ വീടിനു പിന്നില്‍ മണ്ണുംപാറകളും വീണ് വീട് ഭാഗികമായി തകര്‍ന്നു. കുറ്റ്യാടി പകം തളം ചുരം റോഡില്‍ ചുങ്കകുറ്റിയില്‍ മ
ണ്ണിടിഞ്ഞും മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മൂന്നാം വളവില്‍ റോഡില്‍ വിള്ളല്‍ ഉണ്ടായി. കോണ്‍വന്റ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് അപകടാവസ്ഥയിലായി.
ചുരം റോഡിലെ മണ്ണ് കുറെ ഭാഗം നീക്കിയെങ്കിലും അപകടാവസ്ഥ കാരണം ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. പുതം പാറ അങ്ങാടിക്ക് സമീപം റോഡിന്റെ പാര്‍ശ്വഭിത്തിക്കു വിള്ളല്‍ വീണു. കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, മുളവട്ടം, ചോയിച്ചുണ്ട് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ആറ് കുടുംബങ്ങളെഇവിടേക്കു മാറ്റി. വലിയമറ്റത്ത് ചാക്കോ, മുണ്ടകത്ത കുഞ്ഞുട്ടി, പ്ലാമൂട്ടില്‍ മറിയാമ്മ,
പ്ലാമൂട്ടില്‍ തോമസ്, കളരി കെട്ടിയ പറമ്പത്ത് സജി, വള്ളുവന്‍കുന്ന് കൃഷ്ണന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *