Categories
flashnews

കൊതുകുവളർത്തുകേന്ദ്രങ്ങളായി പാറ കുളങ്ങൾ ; നികത്തുമെന്ന് പഞ്ചായത്ത്

കക്കട്ടിൽ : ദുർഗന്ധം വമിക്കുന്ന കൊതുകുവളർത്തുകേന്ദ്രങ്ങളായി പാറക്കുളങ്ങൾ. കുന്നുമ്മൽ പഞ്ചായത്തിലെ കുളങ്ങരത്ത് പാറക്കുളത്തിനോടുചേർന്നുള്ള മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ നികത്താൻ ജനകീയ കൂട്ടായ്മയുണ്ടാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത.

പ്രദേശത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുകയും രോഗംബാധിച്ച് യുവാവ് മരിക്കുകയും ഒൻപതുകാരൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയും ചെയ്യുകയാണ്.

മലിനജലം നിറഞ്ഞ പാറക്കുളവും കുഴികളും ആരോഗ്യത്തിന് ഭീഷണിയായിട്ടുണ്ട്.

കുളങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായുള്ള പരാതിയും ഉയർന്നിരുന്നു.

പാറക്കുളം സംരക്ഷണസമിതി കളക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്ന് കുളത്തിന് ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് നിർദേശിച്ചെങ്കിലും അത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രസിഡന്റ്‌ വി.കെ. റീത്ത, സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷ്, വാർഡ് സമിതി കൺവീനർ പി.സി. നസീർ, പാറക്കുളം സംരക്ഷണസമിതി കൺവീനർ പി.എം. അഷ്റഫ് എന്നിവരുൾപ്പെട്ട സംഘം കുളവും പരിസരവും സന്ദർശിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP