കുന്നുമ്മൽ പഞ്ചായത്തിൽ ഒരു വാർഡിൽ മാത്രം 400 ലക്ഷം രൂപയുടെ ഗ്രാമീണ റോഡ് വികസനം

By Newsdesk | Tuesday September 15th, 2020

SHARE NEWS
SHARE NEWS

 

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ അഞ്ച് വർഷത്തിനകം ഒരു വാർഡിൽ മാത്രം 400 ലക്ഷം രൂപയുടെ ഗ്രാമീണ റോസ് വികസനം യാഥാർത്ഥ്യമായി .കക്കട്ട്‌ നോർത്ത് പതിനൊന്നാം വാർഡിലെ നാല് റോഡ് ഉൽഘാടനവും ഒരു റോഡ് പ്രവർത്തി ഉൽഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു.

 

വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമ കര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സണും ആയ റീന സുരേഷ് അധ്യക്ഷത വഹിച്ചു.എം കെ സന്തോഷ്,അജീഷ് ആയനികുന്നുമ്മൽ ,എം കെ സുനീഷ്. എ കെ രാജൻ ,കെ.ഇ സന്തോഷ്, ശാരദ മനക്കൽ തഴക്കുനി തുടങ്ങിയവർ സംസാരിച്ചു.400 ലക്ഷം രൂപയുടെ റോഡ് പരിഷ്കരണ, ഫുട്പാത്ത് നിർമാണ പ്രവർത്തനങ്ങൾ മാത്രം നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം മാത്രം വിവിധ ഏജൻസികളുടെ സഹായത്തോടെ വാർഡിൽ നിർവഹിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റി oങ്ങ് കമ്മിറ്റി ചെയർ പേർസണുമായ റീന സുരേഷ് അറിയിച്ചു.

 

ഉദ്ഘടനം ചെയ്തവ.
1.പൊട്ടന്റവിട.ആയാ ടത്തിൽ മുക്ക് റോഡ്
2. പുത്തലത്ത് മുക്ക് തുണ്ടിയിൽ മുക്ക് റോഡ്
3. വിളയത്തുമ്മൽ. നീലികണ്ടി മുക്ക് റോഡ്
4. ബി.എം.തീയേറ്റർ കല്ലുപുര കോളനി റോഡ്

5 .സമദ് സൺസ് _ആയനികുന്നു റോഡ് പ്രവർത്തി ഉൽഘാടനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

Also Read