Categories
latest news

യൂത്ത് കെയർ ദുരന്തനിവാരണ സേന വിഭാഗത്തിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി

കുറ്റ്യാടി: കുറ്റ്യാടി മേഖലയിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനാ വിഭാഗത്തിന് രൂപം നൽകി.

യൂത്ത് കെയർ കുറ്റ്യാടി മണ്ഡലം ദുരന്തനിവാരണ സേന വിഭാഗത്തിന് സുരക്ഷാ ഉപകരണങ്ങൾ ആർ.ഷഹിൻ, ടി.കെ.ഷഫീഖിന് കൈമാറുന്നു

യൂത്ത് കെയർ കുറ്റ്യാടി മണ്ഡലം ദുരന്തനിവാരണ സേനാ വിഭാഗത്തിനായി ശേഖരിച്ച സുരക്ഷാ ഉപകരണങ്ങൾ കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ആർ.ഷഹിൻ യൂത്ത് കെയർ കോഡിനേറ്റർ ടി.കെ.ഷഫീഖിന് ഉപകരണങ്ങൾ കൈമാറി.

സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ അധ്യക്ഷനായി. ശ്രീ ജേഷ് ഊരത്ത്, ബവിത്ത് മലോൽ, വി.കെ.ഇസ്ഹാഖ്, സി.ആർ.സജിത്ത്, ഇ.എം.അസ്ഹർ, പി.കെ.റനീഷ്, മുഹമ്മദ് റിയാസ്, പി.കെ.ഷമീർ, കെ.പി.അബ്ദുൾ മജീദ്, എസ്.ജെ.സജീവ് കുമാർ, എൻ.സി. കുമാരൻ, സി.കെ.രാമചന്ദ്രൻ ,കേളോത്ത് ഹമീദ്, ഹാഷിം നമ്പാടൻ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP