സംസ്ഥാനതല ഇംഗ്ലീഷ് റോൾ പ്ലേ; കുറ്റ്യാടി ഹയർ സെക്കണ്ടറിക്ക് ഒന്നാം സ്ഥാനം

By Newsdesk | Saturday October 19th, 2019

SHARE NEWS
SHARE NEWS

 

 

 

 

 

കുറ്റ്യാടി: സംസ്ഥാന തല ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ കുറ്റ്യാടി ഗവ ഹയർ സെക്കണ്ടറി സ്കൂള്‍  ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം വി ജെ ടി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ പതിമൂന്ന് ജില്ലകളെ പിന്തള്ളിയാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച കുറ്റ്യാടി സ്കൂൾ വിജയികളായത്.

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ രേഖ വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച ഇംഗ്ലീഷ് റോൾ പ്ലേയാണ് അവതരിപ്പിച്ചത്.

കൗമാരക്കാരിലെ പ്രശ്നങ്ങളും ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയും ഒന്നിച്ചവതരിപ്പിച്ചാണ് ഇവർ ഒന്നാം സ്ഥാനത്തേക്കെത്തിയത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഏയ്ഞ്ചലാ സുമേഷ്, ആയിഷമിൻഹ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മിർഷാദ് എന്നിവരാണ് അഭിനയിച്ചത് .കഴിഞ്ഞ മൂന്ന് വർഷവും രേഖ ടീച്ചറുടെ നേത്രത്വത്തിലുള്ള ടീം സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നു.

നവമ്പറിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് കുറ്റ്യാടി ഹയർ സെക്കണ്ടറി സ്കൂൾ പങ്കെടുക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *