Categories
Election special

വിജയം ഉറപ്പാണ് ;വികസന തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്യും – സി എം യശോദ

കുറ്റ്യാടി : കഴിഞ്ഞ അഞ്ച് വർഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രതിനിധീകരിച്ച പി ജി ജോർജ് മാഷ് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് വീണ്ടും ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഞാൻ വോട്ടർമാരെ സമീപിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ എൽ ഡി എഫ്  സ്ഥാനാര്‍ത്ഥി സി എം യശോദ.

വളരെ ചെറുപ്പം മുതൽ 35 വർഷത്തോളം പൊതുസമൂഹത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകയായും ഡിവൈഎഫ്ഐയുടെ പ്രവർത്തകയായും നിരവധി കാര്യങ്ങൾ തനിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് സിഎം യശോദ ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സ്ത്രീകളുടെ ഇടയിൽ അവരിലൊരാളായി അവർക്കുവേണ്ടി അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി തവണ അവരോടൊപ്പം നിന്ന് പ്രവർത്തിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്.

2 തവണ വേളം പഞ്ചായത്ത് സ്ഥാനാർത്ഥിയായി വിജയം കൈവരിച്ച് അതിന്റെ ഭാഗമായി ജനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ഒരുപാട് വികസന പ്രവർത്തനങ്ങളും ചെയ്യാൻ തനിക്ക് സാധിച്ചിട്ടുണ്ട്. അതൊക്കെ തന്നെ ഈ തെരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായ ഒരു സാഹചര്യം ആയി മാറിയിട്ടുണ്ടെന്നും അതിനാൽ എന്നെ അറിയാവുന്ന ജനങ്ങൾ എന്നെ വിജയിപ്പിക്കുമെന്നും യശോദ.

എതിർകക്ഷി ആര് എന്നതല്ല പ്രശ്നം അവർ ഉൾക്കൊള്ളുന്ന,അവർ പ്രചരിപ്പിക്കുന്ന ആശയം ആണ് പ്രശ്നം. കേരളം പോലുള്ള മതേതര സംസ്ഥാനത്ത് മതരാഷ്ട്രവാദികൾ ജയിക്കുന്നത് വളരെ അപകടകരമായി മാറും.

അതുകൊണ്ട് ഈ പൊതുരംഗത്തെ തന്റെ പ്രവർത്തനം തന്റെ നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാവുന്നതാണ്. ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ച ഒരാളായതിനാൽ തനിക്ക് വിജയം ഉറപ്പായിരിക്കുമെന്ന വിശ്വാസം തീർച്ചയായും ഉണ്ട്.

എല്ലാ മനുഷ്യർക്കും തുല്യമായി ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാക്കാൻ ഇന്നത്തെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ബോധ്യപ്പെട്ട ഒരാൾ കൂടിയാണ് താൻ.

സത്യസന്ധമായി ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയത്തിന് മാത്രമാണ് കഴിയുന്നത്. നാടിന്റെയും നാട്ടുകാരുടെയും സമഗ്രമായ വികസനമാണ് എന്റെ ലക്ഷ്യം.

സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങണം.നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് സ്ത്രീകൾ.

ഇനിയും ഉയരങ്ങളിൽ സ്ത്രീകൾ എത്തേണ്ടതായിട്ടുണ്ട്. ഒരു സമൂഹത്തിൽ നല്ല രീതിയിൽ ഇടപെടാൻ കഴിയുന്നവരായി സ്ത്രീകൾ മാറിയിട്ടുണ്ട്.

ഈ നാടിന്റെ വികസനമാണ് ഇടതുപക്ഷത്തിനെ ലക്ഷ്യം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Kuttiadi News Live

NEWS ROUND UP