വേളത്ത് നൂറുമേനി വിളവു കൊയ്ത് അതിജീവനം കാർഷിക മുന്നേറ്റം

By Newsdesk | Monday September 21st, 2020

SHARE NEWS
SHARE NEWS

 


വേളം:
സി പി ഐ നേതൃത്വത്തിൽ ആരംഭിച്ച അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി വേളത്തെ പുത്തൂർ താഴെ വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു.

രണ്ടര ഏക്കർ സ്ഥലത്ത് ലോക് ഡൗൺ കാലത്ത് തുടക്കം കുറിച്ച നെൽകൃഷിയാണ് നൂറുമേനി കൊയ്തത്. പൂർണ്ണമായി ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. നെൽകൃഷിക്കു പുറമെ വാഴ, മരച്ചീനി കൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. സി പി ഐ വേളം പെരുവയൽ, പെരുവയൽ വെസ്റ്റ് ബ്രാഞ്ചുകളാണ് കൃഷിക്ക് നേതൃത്വം നൽകിയത്.

കൊയ്ത്തുത്സവം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. കൃഷി ഡപ്യൂട്ടി ഡയറക്ടർ പൊന്നണ ശശി, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, കുറ്റ്യാടി മണ്ഡലം സിക്രട്ടറി കെ പി പവിത്രൻ,ബി കെ എം യു ജില്ലാ സിക്രട്ടറി പി കെ ദാമോദരൻ, ടി കെ കരീം, പി രാധാകൃഷ്ണൻ ,എം ഗോപാലൻ, സി കെ ബാബു, സി രാജീവൻ, കെ സത്യൻ, ടി സുരേഷ്,പുത്തൂർ ഗോവിന്ദൻ നായർ എന്നിവർ സംസാരിച്ചു.ടി ബാലകൃഷ്ണൻ സ്വാഗതവും പി സുനിൽ കുമാർ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *