Categories
mainnews

കരിയാത്തുംപാറയിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

കുറ്റ്യാടി : കരിയാത്തുംപാറ വിനോദസഞ്ചാര മേഖലയിലെ പാറക്കടവിൽ വിനോദസഞ്ചാരികളുടെ പ്രവേശനം താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.

പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

അപകടം പതിവായ മേഖലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒമ്പതുപേർ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

ആഴം കൂടുതൽ ഇല്ലെന്ന ധാരണയിൽ സഞ്ചാരികൾ കുളിക്കാൻ ഇറങ്ങുമ്പോൾ കടവിലെ അഗാധഗർത്തത്തിൽ വീണാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്.

മേഖലയിൽ ആവശ്യമായ സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത് എന്ന പരാതിയും ശക്തമാണ്.

പാറക്കടവ് മേഖലയിൽ വേലികെട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനാണ് തീരുമാനം. അപകടമുണ്ടാക്കുന്ന കുഴി കല്ലിട്ടുനികത്തും. പ്രദേശത്തെ ദുരന്തനിവാരണ സേനയായ അമീൻ റെസ്ക്യുവിന്റെ സേവനം വിനോദസഞ്ചാരമേഖലയിൽ ലഭ്യമാക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട അധ്യക്ഷനായി. വൈസ് പ്രസിഡൻറ് റസീന യൂസഫ്, പഞ്ചായത്ത് അംഗങ്ങളായ ഒ. കെ. അമ്മദ്, ജെസ്സി കരിമ്പനയ്ക്കൽ, അരുൺ ജോസ്, വിൽസൺ പാത്തിച്ചാലിൽ, ജലസേചന വകുപ്പ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ എം.കെ. മനോജ്, വില്ലേജ് ഓഫീസർ പി.സി. ഗിരീഷ് കുമാർ, കൂരാച്ചുണ്ട് എസ്.ഐ. പി.ഡി. റോയിച്ചൻ, ജോൺസൺ താന്നിക്കൽ വി.ജെ. സണ്ണി എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP