Categories
flashnews

സി കെ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ സ്മരണയിൽ ആംബുലൻസ് കൈമാറി

കുറ്റ്യാടി : സി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രെസ്റ്റ് വടയം പാലക്കൂൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് നൽകുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വടയം സൗത്ത് എൽ. പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു.

മഹല്ല് ഖത്തീബ് ഷഫീഖ് ബാഖവി പ്രാർത്ഥന നടത്തി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ അധ്യക്ഷനായി.

ഡോ. സി കെ നൗഷാദ് പദ്ധതി വിശദീകരണം നടത്തി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ, മെമ്പർമാരായ ടി കെ കുട്ടിയാലി, ജുഗുനു തെക്കയിൽ, എം പി അബ്ദുൽ കരീം, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് രജീഷ് മാസ്റ്റർ, ലത്തീഫ് ചുണ്ടേമ്മൽ, നാണു മാസ്റ്റർ, സ്കൂൾ മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. മ

ഹല്ല് പ്രസിഡന്റ്‌ വി ടി അമ്മദ് സ്വാഗതവും സെക്രട്ടറി സി വി ഫിറോസ് അഹമ്മദ് നന്ദിയും പറഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP