Categories
latest news

വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്.

മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു.

പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേതൃത്വംനൽകി.

വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സ്ഥലംസന്ദർശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP