Categories
headlines

കലിതുള്ളി ഒഴുകി കടന്തറ പുഴ, ജീവൻ പണയം വെച്ച് തുരുത്തിൽ പെട്ടവരെ രക്ഷിച്ച് നാട്ടുകാർ.

അഖിൽ വിനായക്

പശുക്കടവ് : അഞ്ചുവർഷം മുൻപുള്ള ദുരന്തത്തെ ഓർമപ്പെടുത്തി കലിതുള്ളി ഒഴുകി കുറ്റ്യാടി കടന്തറ പുഴ. തുരുത്തിൽ അകപ്പെട്ട രണ്ട് യുവാക്കളെ സഹസികമായി രക്ഷപെടുത്തി നാട്ടുകാർ.

രണ്ടായിരത്തി പതിനാറ് സെപ്തംബറിലെ ഒരു ഞായറാഴ്ച കുറ്റ്യാടി തെരുവുകൾ നിലവിളികളുടേതായിരുന്നു.

നിർത്താതെ പോകുന്ന അബുലൻസുകൾ ഫയർഫോഴ്‌സ്‌ വാഹനങ്ങൾ. ആറ് യുവാക്കൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ ദിവസം.

തെളിഞ്ഞ കാലാവസ്ഥയിൽ ഒരു മഴ പോലും പെയ്യാതെ മലവെള്ളപ്പാച്ചിലോ എന്നതായിരുന്നു ഓരോരുത്തരുടെയും ചോദ്യം.

പക്ഷെ കടന്തറ പുഴ തനിസ്വരൂപം പുറത്തെടുത്ത് കലി തുള്ളി ഒഴുകിയത് നാടിനാകെ പ്രിയപ്പെട്ട ആറ് ജീവനുകളും കൊണ്ടായിരുന്നു.

കാവിലുംപാറയിലെ ജനതമുഴുവൻ കണ്ണീരിലായ ദിവസം. വീണ്ടും ഇതേ ദുരന്തത്തെ ഓർമപ്പെടുത്തി കൊണ്ടാണ് ഒരു രക്ഷാപ്രവർത്തനം പശുക്കടവിലെ നാട്ടുകാർ നടത്തിയത്.

പുഴയോട് ചേർന്നുള്ള തുരുത്തിൽ വിനോദത്തിന് എത്തിയ കുറ്റ്യാടി സ്വാദേശികളായ രണ്ട് യുവാക്കളാണ് ഒറ്റപ്പെട്ടത്. വിവരം അറിഞ് സ്ഥലത്ത് എത്തിയ പ്രദേശ വാസികളാണ് ജീവൻ പണയം വെച്ച് ഇവരെ രക്ഷപെടുത്തിയത്.

പശുക്കടവ് കൂടോം കണ്ടി സതീഷാണ് പുഴയക്ക് കുറുകെ വടം കെട്ടി പുഴയ്ക്ക് അക്കരെ എത്തി ഇവരെ തിരികെ എത്തിച്ചത്. വാർഡ് മെമ്പർ ബാബുരാജ്, ഡെന്നീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

തെളിഞ്ഞ കാലാവസ്ഥയായതിനാൽ തന്നെ മലവെള്ളപ്പാച്ചിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ലോക്‌ഡോൺ സമയത്ത് വിനോദത്തിനായി യുവാക്കൾ എത്തിച്ചേർന്നത് നാട്ടുകാരെ അതിശയപ്പെടുത്തിയിരിക്കുകയാണ്.

കുറ്റ്യാടി മേഖലയിൽ ഉള്ളവരാണ് കൂടുതലായും ഇവിടെ എത്തിച്ചേരുന്നതെന്നും അപകട സാധ്യതയുള്ള ഈ മേഖലയിൽ ആളുകൾ എത്തുന്നത് കർശനമായി വിലക്കിയിരിക്കുകയാണ് വാർഡ് മെമ്പർ ബാബുരാജ് പറഞ്ഞു.

പെട്ടെന്നൊരു അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സിനോ ദുരന്ത നിവാരണ സേനയ്ക്കോ എത്തിപെടാൻ കഴിയാത്ത സ്ഥലവും, ദുരന്ത നിവാരണത്തിന് വലിയ പ്രതിസന്ധികൾ നേരിടുന്ന സ്ഥലങ്ങളുമാണ് കടന്തറ പുഴയുടെ തീരങ്ങൾ. പരിചയമില്ലാത്തവർക്ക് പുഴയിൽ ഇറങ്ങാൻ കഴിയില്ല.

മുൻപുണ്ടായ ദുരന്തത്തിൽ ദുരന്ത നിവാരണ സേന തന്നെ ഇറങ്ങിയിട്ടും നാട്ടുകാരാണ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലുദിവസത്തോളം നീണ്ടതായിരുന്നു രക്ഷാപ്രവർത്തനം.

പാറക്കൂട്ടങ്ങൾ നിറഞ്ഞതും വലിയ കയങ്ങൾ ഉള്ളതുമാണീ പുഴ. കൂടാതെ കുത്തിയൊഴുകുന്നതുമാണ്. സംഭവത്തിന് ശേഷം പുറത്തുവന്ന പുഴയുടെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP