Categories
Nattuvartha

വിഷ്ണുവിന്റെ പുതു ജീവനായി മണിമല ദേശക്കാരും കൈകോര്‍ത്തു

വേളം: രണ്ടുവർഷമായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കാരുണ്യവഴിയിൽ കൈകോർത്ത് മണിമല ദേശക്കാരും.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ തുടർചികിത്സ സാധ്യമാകൂ എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ട വേളം പഞ്ചായത്തിലെ തീക്കുനി നടുവിലക്കണ്ടി വിഷ്ണുവിന്റെ ചികിത്സാ സഹായനിധിയിലേക്കാണ് കുറിച്ചകം വാർഡിലെ മണിമല ദേശക്കാർ വാട്സാപ്പ് കൂട്ടായ്മയിലൂടെ 50,000 രൂപ സ്വരൂപിച്ച് നൽകിയത്.

പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ കെ.സി. ബാബു, പറോത്ത് മുഹമ്മദിൽനിന്ന് തുക ഏറ്റുവാങ്ങി.

ചികിത്സാ സഹായകമ്മിറ്റി കൺവീനർ ടി.വി. മനോജൻ, കെ.കെ. മനോജൻ, കെ.കെ. ഷൈനി, ടി.എം. രാജൻ, പവിത്രൻ പുതിയേടത്ത്, എം. സിദ്ദീഖ്, എം. ചാത്തു, ടി.എം. സാദത്ത്, അമീർ, വി.പി. സുരേഷ്, മഞ്ഞക്കുനി അന്ത്രു തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP