Categories
Nattuvartha

പോലീസ് സമഗ്രാന്വേഷണം നടത്തണം

കുറ്റ്യാടി: വേളം പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണക്കേസുകളിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ക്ഷീരോത്‌പാദക സഹകരണസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു. പോലീസ് രാത്രികാലനിരീക്ഷണം ശക്തമാക്കണം.

ക്ഷീരസംഘങ്ങളിൽ മോഷണം നടന്നത് കർഷകരുടെ ആശങ്ക വർധിപ്പിച്ചതായി കർഷക ക്ഷേമസമിതി ഭാരവാഹി പി.കെ. ദാമോദരൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കണമെന്നും പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കണമെന്നും പെരുവയൽ ക്ഷീരോത്‌പാദക സഹകരണസംഘം ആവശ്യപ്പെട്ടു.

പി. ബാലകൃഷ്ണൻ അധ്യക്ഷനായി. പി.കെ. ദാമോദരൻ, കെ.പി. ഗംഗാധരൻ, ടി. മനോജൻ, പി. സുമതി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, സി.പി. ഫാത്തിമ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Kuttiadi News Live

NEWS ROUND UP