Categories
Election special

എൽഡിഎഫ് പരസ്യ പ്രചാരണത്തിന്റെ അവസാനദിവസം റോഡ് ഷോ നടത്തി

കുറ്റ്യാടി: എൽഡിഎഫ് കുറ്റ്യാടി  മണ്ഡലം സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പരസ്യ പ്രചാരണത്തിൻ്റേ അവസാനദിവസം റോഡ് ഷോ നടത്തി.

തുറന്ന വാഹനത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്തു.

ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ 30 കേന്ദ്രങ്ങൾ പിന്നിട്ട് കുറ്റ്യാടിയിൽ ആണ് സമാപിക്കുന്നത്.

പര്യടനത്തിനിടെ തോടന്നൂര് പുത്തലത്ത് കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഉത്സവ പറമ്പ് സ്ഥാനാർത്ഥി സന്ദർശിച്ചു.

നേരത്തെ വിവരം അറിഞ്ഞിരുന്നതിനാൽ വലിയ ജനക്കൂട്ടമാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തിരുന്നത്.

മുന്നണി നേതാക്കളായ കെ കെ ദിനേശൻ, കെ കെ നാരായണൻ, കെപിപവിത്രൻ, വിനോദ് ചെറിയത്ത്, വടയക്കണ്ടി നാരായണൻ, വള്ളിൽ ശ്രീജിത്ത്, പികെ ദിവാകരൻ, പികെ ബഷീർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ആയഞ്ചേരി, തിരുവള്ളൂർ, തോടന്നൂർ, മണിയൂർ, കുറുന്തോടി, പാലയാട്, നടുവയൽ, കുട്ടോത്ത്, മേമുണ്ട, ചെമ്മരത്തുർ, കോട്ടപ്പള്ളി, വില്യാപ്പള്ളി, കച്ചേരി, പുറമേരി, തണ്ണീർപന്തൽ, അരൂർ, തീക്കുനി, കാക്കുനി, പൂമുഖം, പൂളക്കൂൽ, പള്ളിയത്തു, പെരുവയൽ, ഊരത്ത്, താഴെ വടയം, നടുപ്പൊയിൽ, നിട്ടൂര്, കക്കട്ടിൽ, മൊകേരി, കുറ്റ്യാടി എന്നീ കേന്ദ്രങ്ങളിൽ ആണ് റോഡ് ഷോ നടത്തുന്നത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP