Categories
latest news

രണ്ടുമാസത്തിനിടയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ കക്കട്ടിൽ സംസ്ഥാന പാത കുരുതിക്കളമാകുന്നു

കക്കട്ടിൽ : കുറ്റ്യാടി – നാദാപുരം സംസ്ഥാന പാത കുരുതിക്കളമാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ.

ഇന്നലെ ഉച്ചയോടെയാണ് വീണ്ടും ഒരു മരണം സംഭവിച്ചത്.

ജൂലായ് 15-ന് കക്കട്ടിൽ ടൗണിൽതന്നെ നടന്ന അപകടത്തിൽ ടൗണിലെ പൂളക്കണ്ടി ഹോട്ടൽ ഉടമ പൂളക്കണ്ടി ഷാജിയും ജൂൺ അഞ്ചിന് വട്ടോളിയിലുണ്ടായ അപകടത്തിൽ കക്കട്ടിലെ സഹകരണബാങ്ക് ജീവനക്കാരൻ രാമചന്ദ്രനും മരിച്ചിരുന്നു.

കക്കട്ടിൽ ടൗണിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ വളയം സ്വദേശി ബൈക്ക് യാത്രികനാണ് ഒടുവിൽ മരിച്ചത്.

വളയം തലപ്പൊയിൽ പീറ്റയുള്ളതിൽ ബാലൻ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം 2.30-ന്‌ കക്കട്ടിൽ സഹകരണബാങ്ക് പരിസരത്താണ് അപകടം.

മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗത്തിലെത്തിയ ബയോ മെഡിക്കൽ സാധനങ്ങൾ കയറ്റിയ വണ്ടി ബാലൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ കണ്ണന്റെയും മാണിക്യത്തിന്റെയും മകനാണ്. മക്കൾ: അശ്വന്ത്, അശ്വിൻ. മരുമകൾ: അഞ്ജു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP