Categories
mainnews

വിത്തുതേങ്ങ സംഭരണത്തിൽ കച്ചവടലോബി പിടിമുറുക്കുന്നു

കുറ്റ്യാടി: വിത്തുനാളികേര സംഭരണത്തിൽ യഥാർഥകർഷകരെ തഴഞ്ഞ് ഇടനിലക്കാരായി കച്ചവടലോബി പിടിമുറുക്കുന്നുവെന്നാക്ഷേപം.

അഞ്ച് ഏക്കർ കണക്കിന് വിസ്തൃതിയുള്ള തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്തും മറ്റുമാണ് വിത്തുതേങ്ങ സംഭരണം അട്ടമിറിക്കുന്ന നടപടി.

സംഭരണത്തിന് ആവശ്യമായ ജീവനക്കാരില്ലാത്ത തക്കം മുതലെടുത്താണ് കച്ചവട ലോബിയുടെ ഈ നീക്കം.

ഇത്തരമൊരു നടപടിക്ക് ഒരു ജീവനക്കാരൻ ഒത്താശ ചെയ്തുവെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നു.

സമീപകാലത്തൊന്നുമില്ലാത്ത ബൃഹത്തായ സംഭരണമാണ് നടപ്പുവർഷം നടക്കുന്നത്. കൃഷി വകുപ്പും നാളീകേരവികസന ബോർഡും ചേർന്ന് മൊത്തം 10 ലക്ഷം വിത്തുതേങ്ങ 70 രൂപ നിരക്കിലാണ് സംഭരിക്കുന്നത്.

മലയോരങ്ങളിലെ നല്ല വിളവുള്ള തെങ്ങിൻതോപ്പുകൾ മതിപ്പുവില നൽകി പാട്ടത്തിനെടുക്കുകയും പിന്നീടത് മറിച്ച് ഇവർ വിത്തുതേങ്ങയ്ക്കായി നൽകുകയുംചെയ്യുന്ന ഏർപ്പാടാണ് നടക്കുന്നത്.

മലയോരങ്ങളിെല പല കർഷകർക്കും ഏക്കർകണക്കിന് തെങ്ങിൻതോപ്പുകൾ കൈവശമുണ്ട്. ഇവരിൽ ബഹുഭൂരിഭാഗവും തൊഴിലുംമറ്റുമായി ദൂരദിക്കുകളിലാവും. ഇത്തരം സമ്പന്നകർഷകരുടെ തോട്ടങ്ങളാണ് ഇടനിലക്കാർ പാട്ടത്തിനെടുക്കുന്നത്.

ഈ തോട്ടങ്ങൾ പിന്നീടിവർ വിത്തുതേങ്ങ സംഭരണത്തിനായി നൽകും. നല്ല സാമ്പത്തികനേട്ടമാണ് ഇതുവഴി അവർക്ക് കൈവരുന്നത്.

ഒരു ജീവനക്കാരന് നിശ്ചയിച്ച ടാർജറ്റ് ഒരു തോട്ടത്തിൽ വെച്ചുതന്നെ സംഭരിക്കാനാവുമെന്നതിനാൽ ജീവനക്കാർക്കും ഇത് വലിയകാര്യംതന്നെ.

ചെറുകിട, നാമമാത്ര, കർഷകരുടെ വിത്തുതേങ്ങ സംഭരണം ഇതുമൂലം തകിടം മറിയുമെന്നതാണ് ഇതിന്റെ ആത്യന്തികഫലം. വലിയൊരു സംഭരണലക്ഷ്യം തികയ്ക്കാൻ ആവശ്യമായ ജീവനക്കാരില്ലാതെയാണ് കൃഷിവകുപ്പ് കളത്തിലിറങ്ങിയത്.

സംഭരണം കൂട്ടുകയും അതേ സമയം ജീവനക്കാരെ കുറയ്ക്കുകയുംചെയ്യുന്ന സമീപനമാണ് ഇക്കുറി വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.

സംഭരണത്തിന് മൂപ്പെത്തിയ നല്ലയിനം നാളികേരം സംഭരിക്കുന്നതിലാണ് ആദ്യ പരിഗണനയെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്.

യഥാർഥ തോട്ടം ഉടമയുടെ സമ്മത പത്രവും, അധികാരപത്രവും രേഖപ്രകാരം എഴുതിക്കിട്ടിയാൽ അത്തരം തോട്ടങ്ങളിലെ സംഭരണത്തിന് കൃഷിവകുപ്പിന് തടസ്സമൊന്നുമില്ല.

മാതൃവൃക്ഷം നൽകുന്നത് യഥാർഥ ഉടമയോ പാട്ടക്കാരനോ എന്ന് കണ്ടെത്തുക ദുഷ്‌ കരമാണെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. യഥാർഥകർഷകരുടെ തേങ്ങ സംഭരിക്കുന്നില്ലെന്നാക്ഷേപം

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP