Categories
Nattuvartha

മഴക്കാലത്തെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി

കുറ്റ്യാടി : മഴക്കാലത്ത് അപകടഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി. ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

കക്കയം മുപ്പതാംമൈലിലിൽ ലക്ഷംവീട് കോളനിയിൽ രണ്ട് വീടുകൾക്ക് ഭീഷണിയായുള്ള മൂന്നുമരങ്ങളും ഒരു വീടിനും വൈദ്യുത പോസ്റ്റിനും ഭീഷണിയായുള്ള ഒരുമരവും മുറിച്ചുമാറ്റി.

പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപായഭീഷണി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് മുറിച്ചുമാറ്റിയത്.

കൂരാച്ചുണ്ട് എസ്.ഐ. റോയിച്ചനും നടപടികൾക്ക് നേതൃത്വം നൽകാൻ എത്തിയിരുന്നു. അമീൻ റെസ്‌ക്യു വൊളന്റിയർമാരുടെ നേതൃത്വത്തിലാണ് സന്നദ്ധസേവനം. സാദിഖ് ഓണാട്ട്, ബിജു കക്കയം, ബഷീർ കൊല്ലി, ജീജോ പുല്ലുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP