Categories
flashnews

ഗ്രാമങ്ങളുടെ ഹൃദയംതൊട്ട് പാറക്കലിൻ്റ പര്യടനം

മൊകേരി : കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ഉജ്ജ്വല പര്യടനം.

കെപിസിസി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്ത പര്യടനത്തിൽ ചാണ്ടി ഉമ്മൻ്റെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശമായി.

മൊകേരിയിലെ ഉദ്ഘാടന ശേഷം
പ്രചാരണ വാഹനം കുന്നുമ്മൽ പഞ്ചായത്തിലെ ചന്തമുക്കിലെത്തുമ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ഇവിടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നാട്ടുകാർ ഒരുക്കിയത് വേറിട്ട സ്വീകരണം.

എംഎൽഎ വഴി അനുവദിച്ചു കിട്ടിയ 14 റോഡുകളുടെ പേരെഴുതിയ പ്ലക്കാഡും കൈയിൽ പിടിച്ച് 14 വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

പ്രചാരണവണ്ടിയിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥിയെ പൂചെണ്ട് നൽകിയും പൂമാല ചാർത്തിയുമാണവർ സ്വീകരിച്ചത്.

ഗ്രാമങ്ങളിലെ ചെമ്മൺപാതകളിലും ഇടവഴികളിലും വീട്ടമ്മമാരും കുട്ടികളും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിയെ കൈവീശി അഭിവാദ്യം ചെയ്തു.

മൊകേരിയിൽ ഉദ്ഘാടന ചടങ്ങിൽ കെ.പി ബാബു അധ്യക്ഷത വഹിച്ചു.

കെ അമ്മദ് മാസ്റ്റർ, പി എം അബൂബക്കർ, അഡ്വ. പ്രമോദ് കക്കട്ടിൽ, ദാമോദരൻ മാസ്റ്റർ, അബു മാസ്റ്റർ, കെ ടി അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.

മുറുവശ്ശേരി, ചെക്യാട്, പിലാശ്ശേരി, മീത്തൽവയൽ, ചെറിയ കൈവേലി, ചന്തങ്കണ്ടി, മുയ്യോട്ട് ചാൽ മുക്ക്, വട്ടോളി, കാഞ്ഞിരപ്പാറ, അമ്പലക്കുളങ്ങര, പുത്തലത്ത് മുക്ക്, കുളങ്ങരത്ത്, നടേമ്മൽ, കോട്ട് മുക്ക്, എറുമ്പൻ കുനി, കല്ലുമ്പുറം, മാണിക്കോത്ത് മുക്ക്, വട്ടപ്പൊയിൽ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രാത്രി എളയടത്ത് സമാപിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP