കുറ്റ്യാടി: കേരളീയ പൊതു ജീവിതത്തിൽ മറ്റാർക്കും നേടിയെടുക്കാൻ കഴിയാത്ത സ്ഥാനം വെട്ടിപ്പിടിച്ച ആളാണ് കെഎം മാണി എന്ന് കവി പി എ നൗഷാദ് പറഞ്ഞു.
കുറ്റ്യാടി വ്യാപാരഭവനിൽ കെഎം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെഎം മാണി സ്മൃതി സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷം വഹിച്ചു.
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ കെഎം മാണി അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബേബി കാപ്പുകാട്, ട്രഷറർ സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻ തോട്ടം, ശ്രീധരൻ മുതുവണ്ണാച്ച, സജീഷ് കോശി,ജോബി വാതപ്പള്ളി, വി ടി കേ വാസുദേവൻ, ബിജി വിനോദ്, എൻ കേ സണ്ണി, ഒ പി ഹരീഷ്, റോബിറ്റ് പുതുക്കുളങ്ങര,എം വി കുഞ്ഞമ്മദ്, വിനോദ് കുറ്റ്യാടി സംസാരിച്ചു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
