Categories
Nattuvartha

ലോക്ഡൗണിന്റെ മറവിൽ ഗ്രാമപ്രദേശങ്ങളിൽ മോഷണം കൂടന്നു

തൊട്ടിൽപ്പാലം: ലോക്ഡൗണിന്റെ മറവിൽ ഗ്രാമപ്രദേശങ്ങളിൽ മോഷണംകൂടി. കഴിഞ്ഞദിവസം അർധരാത്രിക്കുശേഷം മരുതോങ്കരയിലെ അടുത്തടുത്ത രണ്ടുവീടുകളിൽ കവർച്ച നടന്നു.

മരുതോങ്കര ശിവക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി, തൊട്ടിൽപ്പാലത്തെ ജൂവലറി ജീവക്കാരനായ ശിവദാസൻ എന്നിവരുടെ വീടുകളിലാണ് കവർച്ചനടന്നത്.

ഇരുവീടുകളിൽനിന്നും സ്വർണവും പണവും മോഷണംപോയി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു.

കവർച്ച നടക്കുമ്പോൾ വിഷ്ണുനമ്പൂതിരിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന്റെ മുൻഭാഗത്തെ വാതിൽപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ടു.

ശിവദാസനും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടിൽപോയ സമയത്തായിരുന്നു മോഷണം. കഴിഞ്ഞമാസം തൊട്ടിൽപ്പാലം മൊയിലോത്തറയിലെ അടച്ചിട്ടവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി രണ്ടാഴ്ചയ്ക്കുശേഷം പോലീസ് പിടിയിലായിരുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP